കൊച്ചി: കേരള തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലിയിലെ വീട്ടില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ. കിടങ്ങൂരിലെ ഒരു വീട്ടിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. 15/08/21 ഞായറാഴ്ച രാവിലെയായിരുന്നു റെയ്ഡ്.
കേസിലെ ഏഴാം പ്രതിയായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് കിടങ്ങൂരില്‍ ഇപ്പോള്‍ റെയ്ഡ് നടന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നു. സുരേഷ് നിയമവിരുദ്ധമായിട്ടായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലുമുള്ള ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് എന്‍.ഐ.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

