11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

ന്യൂഡല്‍ഹി: 11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. യോഗേഷ് ഗുപ്ത ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റിയന്‍ ട്രാഫിക്ക് സൗത്ത് സോണ്‍ എസ്.പി, സിവില്‍ സെപ്ലെസ് കോര്‍പ്പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഐ.ജി: ജി.സ്പര്‍ജന്‍ കുമാര്‍(ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി), എസ്.പിമാരായ ബി. കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റിയന്‍ (റിട്ട.), ഡിവൈ.എസ്.പിമാരായ എ. അശോകന്‍(റിട്ട.), എസ്. അരുണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ ബി. സജി കുമാര്‍(തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ സെല്‍), ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍( കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയന്‍), സബ് ഇന്‍സ്പെക്ടര്‍ പി.വി. സിന്ധു( തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍), അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ എസ്. സന്തോഷ് കുമാര്‍(വിജിലന്‍സ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റ്), എം. സതീശന്‍(കൊരട്ടി പോലീസ് സ്റ്റേഷന്‍). എന്നിവര്‍ക്കാണു സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ കെ. സുനില്‍ ദത്താത്രേയ, ജമ്മു- കശ്മീര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അമര്‍ദീപ് എന്നിവര്‍ അടക്കം 1,380 ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →