വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല; ആഗസ്റ്റ് 14 ഇനി മുതല്‍ ‘വിഭജനഭീതിയുടെ ഓര്‍മ്മദിനം’: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്ന് മോദി പഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദി പുതിയ ദിനാചാരണത്തെ കുറിച്ചറിയിച്ചത്.

‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും മൂലം ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാം നഷ്ടപ്പെട്ടു.

നമ്മുടെ ജനങ്ങളുടെ സഹനത്തിന്റെയും ദുരിതങ്ങളുടെയും ഓര്‍മ്മയില്‍ ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ ദിനാചരണം വിഭജനത്തിന്റെയും ഐക്യമില്ലായ്മയുടെയും വിഷം നമ്മുടെ സമൂഹത്തില്‍ നിന്നും മാറ്റിയെടുക്കാനും ഐക്യത്തിന്റെയും സാമൂഹ്യ സൗഹാര്‍ദത്തിന്റെയും മനുഷ്യശക്തിയുടെയും ഊര്‍ജം വളര്‍ത്താനും സഹായകരമാകട്ടെ,’ മോദിയുടെ ട്വീറ്റില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →