ആലപ്പുഴ: ദേശീയപാത 66 ലെ അരൂർ-ചേർത്തല ഭാഗത്തെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് താൻ നൽകിയ കത്ത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതായി എ എം ആരിഫ് എം.പി. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെയല്ല തന്റെ കത്ത്. 100 ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു സുധാകരനെന്നും ആരിഫ് പറഞ്ഞു.
നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തത്. അപാകതകൾ ജി.സുധാകരൻ അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം തന്നെ അതിൽ നടപടി എടുക്കുമായിരുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച്ചുള്ള അന്വേഷണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർച്ചയായി, അരിഫിൻറെ കത്ത് ലഭിച്ച വിവരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. നിർദ്ദേശങ്ങളോടെ കത്ത് കേന്ദ്രസർക്കാറിന് കൈമാറിയിട്ടുണ്ട്. മുൻ പൊതുമരാമത്ത് മന്ത്രിക്കോ വകുപ്പിനോ ഇക്കാര്യത്തിൽ ബന്ധമില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.