ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി നീരജ് ചോപ്ര

ന്യൂഡല്‍ഹി: നീരജ് ചോപ്ര ജാവലിന്‍ താരങ്ങളുടെ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. ടോക്കിയോ ഒളിമ്പിക്സിനു മുമ്പ് ലോകറാങ്കിങ്ങില്‍ 16ാം സ്ഥാനത്തായിരുന്നു നീരജ്. സ്വര്‍ണമണിഞ്ഞതോടെ 1315 എന്ന സ്‌കോറോടെ ഇന്ത്യന്‍ താരം 14 സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കെത്തി. ഒളിമ്പിക്സ് ഫൈനല്‍ റൗണ്ടില്‍ നീരജിനു വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതിയിരുന്ന ജര്‍മനിയുടെ ജൊഹാനസ് വെട്ടറാണ് ഒന്നാമന്‍. 1396 റാങ്കിങ് സ്‌കോറുകളാണ് വെട്ടര്‍ക്കുള്ളത്. ടോക്കിയോയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു വെട്ടര്‍. ടോക്കിയോയില്‍ ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജിന്റെ നേട്ടം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →