ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ

കേരള രാജ്യാന്തര ഇരുപത്തിയാറാമത് ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ പതിവ് വേദിയായ തിരുവനന്തപുരത്ത് വച്ച് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഐഎഫ്എഫ്കെ യിലേക്ക് സിനിമകൾക്കുള്ള എൻട്രികൾ ക്ഷണിച്ചു തുടങ്ങി.

www.iffk.in എന്ന ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സെപ്റ്റംബർ 10 നുള്ളിൽ സിനിമകളുടെ എൻട്രികൾ സമർപ്പിക്കേണ്ടതാണ്. രാജ്യാന്തര മത്സരവിഭാഗം, ഇന്ത്യൻ സിനിമ, മലയാള സിനിമ, ലോക സിനിമ, എന്നീ കാറ്റഗറികളിലേക്കാണ് സിനിമകൾ സമർപ്പിക്കേണ്ടത്.

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്ക, എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് കോമ്പറ്റീഷൻ വിഭാഗത്തിലായി പരിഗണിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് മേള സംഘടിപ്പിക്കുക എന്ന് സംഘാടകർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം