തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന് വധഭീഷണി. വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎൽഎക്കെതിരായ ഭീഷണി വന്നത്. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം.വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്. ഈ ദിവസം ഓർമ്മയിൽ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോൺ സന്ദേശത്തിലുണ്ട്. ഹംസ എന്ന പേര് പറഞ്ഞാണ് ശബ്ദ സന്ദേശം വന്നത്.എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. തെളിവും പൊലീസിന് കൈമാറി.
‘വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തും’, കെ ടി ജലീലിന് വധഭീഷണി, ഡിജിപിക്ക് പരാതി നൽകി
