ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍;ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ

കോട്ടയം : ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ  ക്ഷേമ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35 കോടി രൂപ  ലഭിച്ചതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍. അജിത് കുമാര്‍ അറിയിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തുക ചേര്‍ത്ത് 3200 രൂപയാണ് ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ജില്ലയിലെ 126 സര്‍വീസ്  സഹകരണ ബാങ്കുകള്‍ വഴിയാണ്  പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

ഈരാറ്റുപേട്ട  സര്‍വീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ വിതരണം  നടത്തുന്നത് . 2751 പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്.  ബാങ്കുകള്‍ ചുമതപ്പെടുത്തിയിട്ടുള്ള ഏജന്റുമാരാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.

ഓണത്തിന് മുമ്പായി വിതരണം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക്  നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →