ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ ഹൈവേയില്‍ വാഹനങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്ന മുപ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏതാനും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. നേരത്തെ, പത്തു പേരെ രക്ഷപെടുത്തിയിരുന്നു.
റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ 11/08/21 ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ബസ്, ഒരു ട്രക്ക് എന്നിവ ഉള്‍പ്പെടെ ഏതാനും വാഹനങ്ങള്‍ മണ്ണിനടിയില്‍ പെട്ടിരുന്നു. ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ 10 പേരെ രക്ഷപ്പെടുത്തി. 25-30 ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്.

