ശബരിമല വിമാനത്താവളം: കെഎസ്‌ഐഡിസി ഭൂമി ഏറ്റെടുക്കുന്നു

തിരുവനന്തപുരം : ശബരിമലയിലെ നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ്‌ വിമാനത്താവളത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനുളള തീരുമാനത്തില്‍ നിന്ന്‌ മന്ത്രിസഭ പിന്മാ‍മാറി. പകരം കെഎസ്‌ഐഡിഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകാലാശാലയുടെ അക്കാദമിക്ക്‌ ക്യാമ്പസ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ വില്ലേജില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ്‌ ഇനത്തിലുളള തുക ഇളവ്‌ ചെയ്യും. നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ അഞ്ചാമത്‌ റിപ്പോര്‍ട്ടിലെ ശിപാര്‍ശ മന്ത്രി സഭ തത്വത്തില്‍ അംഗീകരിച്ചു. വര്‍ഷത്തില്‍ പതിനായിരം മെട്രിക്ക്‌ ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും സംസ്ഥാന ബാംബു കോര്‍പ്പറേഷനെ അനുവദിക്കുന്നതിന്‌ കോര്‍പ്പറേഷനും വനം വകുപ്പും തമ്മില്‍ 2020 നവംബര്‍ ഒന്നുമുതല്‍ 2025 ഒക്ടോബര്‍ മൂന്നുവരെ സാധ്യതയുളള കരാറില്‍ ഏര്‍പ്പെടുന്നതിന്‌ അനുമതി നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →