ആലപ്പുഴ: സംസ്ഥാന സഹകരണ സംഘങ്ങളുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനവും കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കളത്തിവീട്ടിലുള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും ഓഗസ്റ്റ് 12ന് രാവിലെ 11ന് നടക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും നിര്‍വഹിക്കും.
കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ കെ. മധുസൂദനന്‍ അധ്യക്ഷത വഹിക്കും. മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍ ഓണം വിപണിയുടെ ആദ്യ വില്‍പന നിര്‍വഹിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ആദ്യ വില്‍പ്പന കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എസ്. ജോസി, ജില്ലാപഞ്ചായത്ത് അംഗം വി. ഉത്തമന്‍, ചേര്‍ത്തല സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ.എസ്. സാബു, ചേര്‍ത്തല അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. ദീപു, ബ്ലോക്ക് പഞ്ചായത്തംഗം സുധ സുരേഷ്, ഗ്രാമപഞ്ചായത്തംഗം സി. ദീപുമോന്‍, കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.