ആലപ്പുഴ: ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സര്‍ക്കാര്‍ മേഖലയിലെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന ബി.പി.എല്‍. കുടുംബത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
800 ചതുരശ്ര അടിയില്‍ അധികരിക്കാത്ത സ്വന്തമായി വാസയോഗ്യമായ വീട് ഉള്ളവരായിരിക്കണം. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പാളിന്റെ/ പ്രഥമ അധ്യാപകന്റെ സാക്ഷ്യപത്രം, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഗ്രാമപഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഇതുവരെ ധനസഹായം കൈപ്പറ്റിയിട്ടില്ല എന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്സ്), തത്തംപള്ളി പി.ഒ., ആലപ്പുഴ 688013 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 30നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0477 2252548.