പാലക്കാട്: യങ് ഇന്നവേഷന്‍ പ്രോഗ്രാം യോഗം ചേര്‍ന്നു

പാലക്കാട്: യുവതലമുറയുടെ നൂതനാശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റെജിക് കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ജില്ലാ ഇന്നവേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. 12- 35 വയസ്സ് വരെയുള്ള സ്‌കൂള്‍-കോളേജ് ഗവേഷണ വിദ്യാര്‍ഥികള്‍ക്കായുള്ള യങ് ഇന്നോവേഷന്‍ പ്രോഗ്രാമിന്റെ പുരോഗതി യോഗത്തിൽ വിലയിരുത്തി. 26 സ്ഥാപനങ്ങളില്‍ നിന്നുള്ള 96 ടീം ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുത്ത ഒമ്പത് ടീമിനുള്ള പരിശീലനം പുരോഗമിക്കുന്നു.

ഇന്നവേഷന്‍ പ്രോഗ്രാം പോര്‍ട്ടലില്‍ ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത വിദ്യാഭ്യാസ ഗവേഷണ സ്ഥാപന മേധാവികളുടെ യോഗം ചേരാനും കൂടുതല്‍ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, സബ് കലക്ടര്‍ ഡോ. ബല്‍പ്രീത്  സിംഗ്, കൗണ്‍സില്‍ അംഗങ്ങളായ ഡോ. പി.കെ സുജാതന്‍, രാമാനുജന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം ഗിരീഷ്, ഡെവലപ്‌മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റെജിക്  കൗണ്‍സില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കിരണ്‍ദേവ് എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം