ഇറ്റലി. : ഫ്രാന്‍സില്‍ നിന്ന് മാര്‍പാപ്പയുടെ പേരില്‍ മൂന്ന് വെടിയുണ്ടകള്‍ തപാലില്‍ അയച്ചത് തപാല്‍ ജീവനക്കാര്‍ കണ്ടെത്തി. ഉത്തര ഇറ്റലിയിലുളള മിലനിലെ തപാല്‍ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന് കൈമാറി .പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് കരുതുന്നു.
വത്തിക്കാനിലെ സാമ്പത്തിക ഇടപാടുകള്‍ പരാമര്‍ശിക്കുന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. പോപ്പ് വത്തിക്കാന്‍സിറ്റി ,സെന്റ് പീറ്റേഴ്‌സ് സ്ക്വയര്‍ , റോം എന്ന വിലാസം കൈകൊണ്ട് വെടിപ്പില്ലാത്ത അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്. . മാനസിക പ്രശ്‌നങ്ങലുളള ആരെങ്കിലുമാവാം അയച്ചതെന്ന് സംശയിക്കുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.