ന്യൂഡല്‍ഹി: ആദ്യമായി അത്ലറ്റിക്സ് മെഡല്‍ നേടിയ നീരജ് പോപ്രയ്ക്ക് നിലയ്ക്കാത്ത ആശംസാ പ്രവാഹം. ഇന്നലെയാണ് നീരജ് നാട്ടിലെത്തിയത്. അതേസമയം മെഡല്‍ നേടിയ അന്നു രാത്രി ആവേശം മൂലം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നു നീരജ് പറഞ്ഞു. ഒളിമ്പിക്സ് വ്യക്തിഗത സ്വര്‍ണം നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരം കൂടിയാണ് നീരജ്. സ്വര്‍ണം ഒരുപാട് വൈകാരികമായ അനുഭവമുണ്ടാക്കിയെന്നും നീരജ് പറഞ്ഞു. ഉറങ്ങാന്‍ കിടന്നപ്പോള്‍ മെഡല്‍ തലയിണയ്ക്കിടയില്‍ വച്ചതായി നീരജ് പറഞ്ഞു. മെഡല്‍ ഒപ്പംവച്ചത് ആവേശം കൊണ്ടാണ്. അതില്‍നിന്നു മുക്തനായിരുന്നില്ല. രാജ്യത്തിന് വേണ്ടി ചിലതൊക്കെ നേടാന്‍ കഴിഞ്ഞ ആവേശത്തിലായിരുന്നു താനെന്നും നീരജ് പറഞ്ഞു.
അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല: മെഡല്‍ വച്ചത് തലയിണയ്ക്കിടയിലെന്ന് നീരജ്
