തൃശൂര്‍: വിവാദ ഉത്തരവിന്റെ മറവില്‍ ചേലക്കരയില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്‌റ്റിലായി . കുട്ടാടന്‍കുന്നത്ത് പീടികയില്‍ ഹംസയാണ് അറസ്റ്റിലായത്. പാലക്കാട് ,പനംകുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
തേക്കും ഈട്ടിയും ഉള്‍പ്പെടെ അഞ്ചുകോടിയോളം രൂപ വിലവരുന്ന മരങ്ങളാണ് ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത്. ഉത്തരവ് പിന്‍വലിച്ച ശേഷവും ഇവിടെനിന്ന് വ്യപകമായി മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു.

