റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു

August 10, 2021 - 6:50 pm

തമിഴ് സീരിയൽ താരങ്ങളായ ആര്യൻ ഷബാനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന് അറിയുന്നത്. മോതിരമണിഞ്ഞ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആര്യൻ വെളിപ്പെടുത്തിയത്.

അവളുടെ ആത്മാവുമായി പ്രണയത്തിലായി എന്നാണ് ചിത്രത്തോടൊപ്പം ശബാനയെ ടാഗ് ചെയ്തു കൊണ്ട് ആര്യൻ കുറിച്ചത്. പിന്നാലെ ആശംസകളുമായി എത്തുകയായിരുന്നു ഇരുവരുടെയും ആരാധകർ.

ആര്യൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഭാഗ്യലക്ഷ്മി എന്ന സീരിയലാണ്. സെമ്പരത്തി എന്ന സീരിയലിൽ പാർവതി എന്ന കഥാപാത്രമാണ് ഷബാന ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *