ജയില്‍യൂണിഫോം പരിഷ്കരിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ‍ജയില്‍ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ജയിൽവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണം. തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണമെന്നും ശുപാർശയിലുണ്ട്. വിഷൻ 2030 എന്ന പേരിലാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →