തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് 07/08/21 ശനിയാഴ്ച പിടിയിലായത്. നേരത്തെ രഖിലിന് പിസ്റ്റള്‍ നല്‍കിയ സോനു എന്നയാൾ അറസ്റ്റിലായിരുന്നു.
രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ സോനുവിന്റെ നാടായ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.

