കൊല്ലം: നിലമേലില്‍ അടുത്തിടെ മരണപ്പെട്ട വിസ്മയയുടെ വീട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്ദര്‍ശിച്ചു. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍, അമ്മ സജിത വി. നായര്‍, സഹോദരന്‍ വിജിത്ത് തുടങ്ങിയവരുമായി കേസിന്റെ വിശദാംശങ്ങള്‍ സംസാരിച്ചു. ദുഃഖം പങ്കിട്ടു.