ഹാസന്‍(കര്‍ണാടക): കേരളത്തില്‍ നിന്ന് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ 38 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്. ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഇവരെത്തിയിരുന്നത്. കര്‍ണാടകയിലെത്തിയശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെനന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുളള എല്ലാ വിദ്യാര്‍ത്ഥികളെയും പരിശോധനക്ക് വിധേയമാക്കാന്‍ ഹാസന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ഒരാഴ്‌ച മുമ്പ് പരിക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനയിലാണ് 38 പേര്‍ പോസിറ്റീവായത്. 2021 ഓഗസ്‌റ്റ് 5ന് വ്യാഴാഴ്‌ച 21 പേരും 6ന് വെളളിയാഴ്‌ച 17 പേരുമാണ് പോസിറ്റീവായത്. എല്ലാവരും ഒരേകോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ താമസിച്ചിരുന്ന പിജി ഹോസ്‌റ്റല്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇവരുമായി സമ്പര്‍ക്കത്തിലെത്തിയവരെ ക്വോറന്റയിനിലാക്കാനും നിര്‍ദ്ദേശം നല്‍കി.