ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ നിര്‍ണായക ചുവടുവയ്‌പ്‌

ദില്ലി. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക ചുവടുവയ്‌പുമായി ഗോഗ്ര മേഖലയില്‍ നിന്ന്‌ ഇരുസൈന്യങ്ങളും സമ്പൂര്‍ണമായി പിന്‍മാറി. സേനാ മുന്നേറ്റം ഇനി ഉണ്ടാവില്ലെന്ന ധാരണയിലെത്തുകയും താല്‍ക്കാലിക നിര്‍മാണങ്ങള്‍ ഇരുകൂട്ടരും പൊളിച്ചുമാറ്റുകയും ചെയ്‌തു. പന്ത്രാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയെ തുടര്‍ന്നാണ്‌ നിര്‍ണായകമായ നീക്കം .

കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര മേഖലയില്‍ പട്രോള്‍ പോയിന്റ് 17 എയില്‍ നിന്നാണ്‌ ഇരുസൈന്യവും പിന്‍മാറിയത്‌. 500 മീറ്റര്‍ വ്യത്യാസത്തിലാണ്‌ ഇവിടെ ഇരു സൈന്യവും നിലയുറപ്പിച്ചിരുന്നത്‌. 2021 ജൂലൈ 31ന്‌ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചക്കുപിന്നാലെ ഓഗസ്‌റ്റ്‌ 5,6 തീയതികളാലായിട്ടാണ്‌ പിന്മാറ്റം ഉണ്ടായതെന്ന്‌ കരസേനാ വാര്‍ത്താ കുറിപ്പിലറിയിച്ചു.

ഗാല്‍വാന്‍ താഴ്‌വര,പാംഗോഗ്‌ നദിയുടെ തെക്ക്‌ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലെ സമ്പൂര്‍ണ പിന്‍മാറ്റത്തിന്‌ പിന്നാലെയാണ്‌ ഗോഗ്രോ മേഖലയില്‍ നിന്നും പിന്‍മാറിയത്‌. കഴിഞ്ഞ മെയ്‌ മുതലാണ്‌ ഗോഗ്രോ മേഖലയില്‍ ഇന്ത്യ-ചൈന സേനകള്‍ നിലയുറപ്പിച്ചത്‌. ഇനി തര്‍ക്കം നിലന്‌ല്‍ക്കുന്നത്‌ ദെസ്‌പാംഗ്‌, ഹോട്ട്‌സ്‌പ്രിംഗ്‌ മേഖലകളിലാണ്‌. ഇവിടെ നിന്നുളള പിന്‍മാറ്റവും തുടര്‍ ഘട്ടങ്ങളില്‍ ചര്‍ച്ചയാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →