സിഗ്നൽ കണ്ടാലറിയാത്ത പരിശീലകർ; വാഹനഭാഗങ്ങളെക്കുറിച്ചു പോലും ധാരണയില്ല; വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വസ്തുതകൾ . ഡ്രൈവിംഗ് പഠിക്കാനെത്തുന്നവർക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന പരാതികളെത്തുടർന്നാണ് ഡ്രൈവിംഗ് സ്കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ‘ഓപ്പറേഷൻ സേഫ് ഡ്രൈവ് ‘ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മതിയായ യോഗ്യത ഇല്ലാത്തവരാണ് ഡ്രൈവിംഗ് പരിശീലനം നൽകുന്നതെന്നും സിഗ്നലുകളെക്കുറിച്ചുപോലും ചിലർ ഇൻസ്ട്രക്ടർമാർക്ക് ഗ്രാഹ്യമില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

സിഗ്നലുകൾ, എൻജിൻ, ഗിയർബോക്സ് എന്നിവ ഒട്ടുമിക്ക ഡ്രൈവിംഗ് സ്‌കൂളുകളിലും പ്രദർശിപ്പിച്ചിട്ടില്ല. ഇക്കാര്യങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിൽ പരിശീലനം നൽകുന്നത് യോഗ്യതയില്ലാത്തവരാണ്.

പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിൽ ഉദ്യോഗസ്ഥരുടെ പരിശോധനയില്ല. പെരുമ്പാവൂർ, നെടുമങ്ങാട്, മൂവാ​റ്റുപുഴ, കണ്ണൂർ എന്നിവിടങ്ങളിലെ ഡ്രൈവിംഗ് സ്കൂളുകൾ തോന്നിയപോലെ ഫീസീടാക്കുന്നു. പത്തനംതിട്ടയിലെ പരിശീലകൻ മദ്യപിച്ചിരുന്നതായും നെയ്യാ​റ്റിൻകരയിലെ പരിശീലകന് ട്രാഫിക് സിഗ്നലുകളെക്കുറിച്ചോ വാഹനഭാഗങ്ങളെക്കുറിച്ചോ അറിയില്ലെന്നും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →