വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും ലഭിക്കും. ഐ.ടി വകുപ്പിന് കീഴിലെ MyGov Corona Helpdesk WhatsAppലൂടെയാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.
CoWin വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലെ വാട്‌സ്ആപ് അക്കൗണ്ടാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപില്‍ ലഭിക്കാന്‍:

MyGov Corona Helpdesk WhatsApp നമ്പറായ 9013151515 ഫോണില്‍ സേവ് ചെയ്യുക.
ഈ നമ്പര്‍ വാട്‌സ്ആപില്‍ തുറക്കുക.Download Certificate എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി വാട്‌സ്ആപില്‍ മെസേജ് ആയി നല്‍കുക.
തുടര്‍ന്ന് CoWinല്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ലഭിക്കും.ആരുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണോ വേണ്ടത്, ആ പേരിന് നേരെയുള്ള നമ്പര്‍ ടൈപ്പ് ചെയ്യുക. പി.ഡി.എഫ് രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →