പണവായ്പനയം: വിപണിയില്‍ ഇടിവ്

മുംബൈ: ആര്‍ബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ ആഴ്ചയുടെ അവസാന ദിവസം സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്സ് 215.12 പോയന്റ് താഴ്ന്ന് 54,277.72ലും നിഫ്റ്റി 56.40 പോയന്റ് താഴ്ന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയന്‍സ്, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്. റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണിയില്‍ നേട്ടത്തോടെയായിരുന്നു തുടക്കം. സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 16,313ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ്, ഐഒസി, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റല്‍, ഓട്ടോ, ഐടി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. ഫാര്‍മ, എഫ്എംസിജി, ഇന്‍ഫ്ര ഓഹരികള്‍ സമ്മര്‍ദംനേരിടുകയുംചെയ്തു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.2ശതമാനത്തോളം ഉയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →