തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് ആന്റ് സയൻസ് കോളേജിന്റെ പേര് ആർ. പരമേശ്വരപിള്ള മെമ്മോറിയൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്ന് പുനർനാമകരണം ചെയ്തു. പ്രമുഖ സഹകാരിയും എം.എൽ.എയും പൊതു പ്രവർത്തകനുമായിരുന്ന ആർ. പരമേശ്വരപിള്ള സംസ്ഥാന സഹകരണ യൂണിയന്റെ മുൻ ചെയർമാനുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനാണ് കോളേജിന് പേരു മാറ്റിയതെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അറിയിച്ചു.