പാലക്കാട്: ഒറ്റപ്പാലം കോതകുറിശ്ശിയിൽ വ്യാപാരി ആത്മഹത്യ ചെയ്തു. കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി (37) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു