വാക്‌സിന്‍ വിതരണത്തില്‍ അസമത്വം: എല്ലാം ലഭിക്കുന്നത് സമ്പന്ന രാജ്യങ്ങള്‍ക്കെന്നും ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വന്‍ അസമത്വമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദത്തില്‍നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടേയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, വാക്സീനുകളുടെ ആഗോള വിതരണത്തില്‍ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങള്‍ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.’ സമ്പന്ന രാജ്യങ്ങള്‍ മൂന്നാം ഡോസ് വാക്സീനും നല്‍കാന്‍ ആരംഭിച്ചതിനെക്കുറിച്ച് പ്രതികരിക്കവെ ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.സെപ്തംബര്‍ അവസാനം വരെ കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) നല്‍കുന്നതിനെ സംഘടന എതിര്‍ക്കുന്നു.എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്സീന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം