രാജകുമാരി : അഥിതി തൊഴിലാളിയായ യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു. ചിന്നക്കനാലിന് സമീപം കൃഷിയിടത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കയാണ് പ്രസവം നടന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞ് മരണമടഞ്ഞു. മധ്യപദേശ് സ്വദേശിയായ യുവതിയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ പ്രസവിച്ചത്.അമിത രക്ത സ്രാവത്തെ തുടര്‍ന്ന് യുവതിയെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു.
അസ്വാഭാവിക മരണത്തിന് ശാന്തമ്പാറ പോലീസ് കേസെടുത്തു.കുഞ്ഞിനെ പോസ്‌റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്പോള്‍ തുടര്‍നടപടിസ്വീകരിക്കുമെന്ന് ശാമ്പമ്പാറ പോലീസ് പറഞ്ഞു.