എറണാകുളം: 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു

എറണാകുളം: ജില്ലയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സെപ്റ്റംബർ മാസത്തിനുളളിൽ കോവിഡ് വാക്സീൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. സ്വകാര്യ ആശുപത്രികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 5.27 ലക്ഷം ഡോസ് കോവിഷിൽഡും 21000 ഡോസ് കോവാക്സീനും സ്റ്റോക്കുണ്ട്. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ വാക്സീൻ ലഭ്യത, വാക്സിനേഷൻ ക്യാമ്പിന്റെ സമയം എന്നിവ പൊതുജനങ്ങളെ അറിയിക്കും. വാക്സീൻ സ്പോൺസർ ചെയ്യാൻ സാധിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തങ്ങളുടെ പരിധിയിൽ ഇതേ മാതൃകയിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാം. സ്പോൺസർ ചെയ്യപ്പെട്ട വാക്സിൻ ടോക്കൺ സംവിധാനത്തിൽ വിതരണം ചെയ്യും. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഐ.എം.എ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സ്വകാര്യ ആശുപത്രി അധികൃതർ, കോർപറേറ്റ് പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ 56 സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിനേഷൻ സൗകര്യം ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →