മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ച, പ്രധാനമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര ഗവണ്മെന്റ് മധ്യപ്രദേശ് ഗവണ്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഞാൻ മുഖ്യമന്ത്രി ശ്രീ ശിവരാജ് ചൗഹാനുമായി സംസാരിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.