എതിർപ്പുകളെ നിശബ്ദമാക്കുന്നതിനെ മറികടക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഭാഗീയതയെന്ന് മുദ്രകുത്തി എതിർപ്പുകളെ നിശബ്ദമാക്കുന്നതിനെ മറികടക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിംസംഘടനകൾ നടത്തിയ ധർണയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്കോളർഷിപ്പ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമസ്ത, കെഎൻഎം ഉൾപ്പടെ 16 മുസ്ലീം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. സ്കോളർഷിപ്പിൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുകയോ, നിയമ നിർമ്മാണം നടത്തുകയോ വേണമെന്നും മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നു. സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →