യു.എ.ഇ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. യാത്രാ വിലക്ക് ഭാഗികമായി നീക്കം ചെയ്തു. കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ പി.സി.ആർ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിദേശികൾക്ക് ജോലിക്കായി എത്താനാവുക. ആവശ്യമെങ്കിൽ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം. റസിഡന്റ് വിസയുള്ളവർക്ക് 05/08/2021 വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 48 മണിക്കൂർ മുമ്പ് എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് യാത്രക്കാർ നിർബന്ധമായും കൈയിൽ കരുതിയിരിക്കണം
ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുമെന്നാണ് 02/08/2021 തിങ്കളാഴ്ച ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചത്. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സാധുതയുള്ള താമസ വിസയുള്ളവർക്ക് ഇപ്പോൾ ഏത് രാജ്യത്തുനിന്നും യു.എ.ഇ.യിലേക്ക് മടങ്ങിവരാം. സർക്കാർ മേഖല ഉൾപ്പെടെ എല്ലാ രംഗത്തുള്ളവർക്കും ഇങ്ങനെ മടങ്ങിയെത്താൻ അനുമതി ലഭിക്കും

