ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. പൊ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ല്‍ സീ​നി​യോ​രി​റ്റി മ​റി​ക​ട​ന്നെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണി​ത്.

എ​ഡി​ജി.​പി​യാ​യ അ​നി​ല്‍​കാ​ന്തി​നെ മേ​ധാ​വി​യാ​ക്കി​യ​പ്പോ​ള്‍ ഡി​ജി​പി റാ​ങ്കും ന​ല്‍​കി​യി​രു​ന്നു. സ​ന്ധ്യ​ക്ക് ല​ഭി​ക്കേ​ണ്ട ഡി​ജി​പി റാ​ങ്കാ​ണ് അ​നി​ല്‍​കാ​ന്തി​ന് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാ​ങ്കും എ​ന്ന സ്ഥി​തി​യാ​യി. സു​ദേ​ഷ്കു​മാ​ര്‍, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​രേ​ക്കാ​ള്‍ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →