ഡൽഹി: പ്രശസ്ത ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിംഗിനെതിരെ നോട്ടിസ് അയച്ചു. 28/08/2021 ശനിയാഴ്ച കേസിൽ വാദം കേൾക്കും.
ഭാര്യ ഷാലിനി തൽവാറിനെ ഹണി സിംഗ് മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്ന് കേസിൽ പറയുന്നു. 20 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ശാലിനി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സെക്ഷൻ 18 പിഡ്ബ്ല്യുഡിവി ആക്ട് 2005 പ്രകാരം സുരക്ഷ നൽകണമെന്നും ശാലിനി തൽവാർ ആവശ്യപ്പെട്ടു.

