കൊച്ചി: കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഫലം പ്രസിദ്ധീകരിക്കരുത്. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിക്കാവൂവെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികളും മാനേജ്മെന്റുകളും സമര്‍പ്പിച്ച ഹരജിയിലാണ് 03/08/21 ചൊവ്വാഴ്ച കോടതിയുടെ ഇടപെടലുണ്ടായത്.
സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള പല ബോര്‍ഡുകളും പരീക്ഷ നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഫലവും റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കുന്നത് തടഞ്ഞാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹയര്‍ സെക്കന്ററി മാര്‍ക്ക് പരിഗണിക്കാതെ പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്ലസ് ടു -ഹയര്‍ സെക്കന്ററി മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി ഫലം നിര്‍ണയിക്കുന്നത് വിവേചനമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഹരജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് കോടതി ഉത്തരവായത്.