കൊല്ലം: ഓണത്തോടനുബന്ധിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്തെ മയ്യനാട്, കല്ലുവാതുക്കല്‍, ഇരവിപുരം, പൂതക്കുളം, പനയം, കൊറ്റങ്കര, തൃക്കരുവ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 10 കേസുകളില്‍ പിഴയീടാക്കി. 116 എണ്ണത്തിന് താക്കീത് നല്‍കി. തലവൂര്‍, പിടവൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകളില്‍ താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷിലിന്‍ നേതൃത്വം നല്‍കി. കരുനാഗപ്പള്ളിയിലെ ചവറ, ക്ലാപ്പന, ഓച്ചിറ, പന്മന, തഴവ, തേവലക്കര, തെക്കുംഭാഗം, തൊടിയൂര്‍ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകള്‍ക്ക് പിഴയീടാക്കി. 71 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കൊട്ടാരക്കര, ചിതറ, ഇളമാട്, എഴുകോണ്‍, വെളിനല്ലൂര്‍, നിലമേല്‍, പവിത്രേശ്വരം, വെളിയം, മേലില, ഉമ്മന്നൂര്‍, കുളക്കട, ഇട്ടിവ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴയീടാക്കി. 172 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴയീടാക്കി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി. പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.എം അഷറഫിന്റെ നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ താക്കീത് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →