വിദേശ നിര്‍മ്മിത മദ്യത്തിന്‌ വിലകൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വിദേശ നിര്‍മ്മിത മദ്യത്തിന്റെ വിലകൂട്ടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക്‌ 1000 രൂപ വരെയാണ്‌ കൂട്ടിയിരിക്കുന്നത്. കോവിഡ്‌ കാലത്തെ വരുമാന നഷ്ടം നികത്താനുളള നടപടികളുടെ ഭാഗമായാണിതിന്നാണ്‌ വിലയിരുത്തല്‍. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ,ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.

വെയര്‍ഹൗസ്‌ മാര്‍ജിന്‍ അഞ്ച്‌ ശതമാനത്തില്‍ നിന്ന്‌ 14 ശതമാനമായും റീടെയില്‍ മാര്‍ജിന്‍ മൂന്നു ശതമാനത്തില്‍ നിന്ന്‌ 20 ശതമാനമായും ആണ്‌ ഉയര്‍ത്തിയത്‌. ബെവ്‌കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ്‌ വിദേശ നിര്‍മിത മദ്യം വില്‍പ്പനയെന്ന്‌ ബെവ്‌കോ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →