കൊവിഡിന്റെ ഉത്ഭവ കേന്ദ്രം വുഹാന്‍ ലാബെന്ന് യുഎസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: കൊവിഡിന്റെ ഉത്ഭവ കേന്ദ്രം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ട്. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരുന്നില്ല. മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ കൊറോണ വൈറസിനെ മാറ്റിയെടുക്കുകയാണുണ്ടായതെന്നും അട്ടിമറി നടന്നത് തികച്ചും രഹസ്യമായി ആകാമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

സഭയിലെ വിദേശകാര്യ സമിതിയിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ മൈക്ക് മക് കോള്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത അന്വേഷണമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം