ബെംഗളൂരു : കോവിഡ് സര്‍ട്ടിഫിക്കറ്റില്ലാതെ ട്രെയിനില്‍ മംഗളൂരുവിലെത്തിയ അറുപതോളം മലയാളികള്‍ കുടുങ്ങി. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളടക്കമുളള ഇവരെ മംഗളൂരു ടൗണ്‍ ഹാളിലേക്ക് മാറ്റി. സ്രവപരിശോധനാഫലം ലഭിക്കാതെ പുറത്തുവിടില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌ത്രീകളെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.
പരിശോധനാഫലം വരുന്നതുവരെ പുരുഷന്മാര്‍ കാത്തിരിക്കണം. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കര്‍ണാടകയും തമിഴ്‌നാടും .ആര്‍ടിപിസിആര്‍ നെഗറ്റീവ് സട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായി . വയനാട് മുത്തങ്ങ അതിര്‍ത്തിയില്‍ ചരക്കുവാഹനങ്ങളടക്കം തടഞ്ഞു.