ഉത്തർപ്രദേശിൽ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്‍പി

ലക്നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്‍പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഇതിനകം തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തനിച്ച് മത്സരിച്ച് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം നേരത്തെ ബിഎസ്​പി നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തനിച്ച്​ മത്സരിക്കുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് ബിഎസ്പി മത്സരിക്കുക. 2017നെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 19 സീറ്റില്‍ മാത്രമാണ് ബിഎസ്പിക്ക് വിജയിക്കാനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →