പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 02/08/21 തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌.

1970 കളിൽ ശാസ്ത്രീയ സം​ഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി പിന്നീട് സിനിമയിൽ പിന്നണി ​ഗായികയായി. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു.

അലൈപായുതേ എന്ന ചിത്രത്തിൽ അലൈപായുതേ എന്ന ​ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. കാതലൻ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവൾ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ, 96 ലെ കാതലെ, കാതലെ തുടങ്ങി നിരവധി ഹിറ്റ് ​ഗാനങ്ങളാണ് അവർ സം​ഗീത ലോകത്തിന് സമ്മാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →