തിരുവനന്തപുരം: പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ റാങ്ക്‌ലിസ്റ്റ് നീട്ടാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക്‌ലിസ്റ്റ് വിഷയത്തില്‍ 02/08/21 തിങ്കളാഴ്ച സഭയില്‍ പ്രതിപക്ഷ എംഎല്‍എല്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകായിരുന്നു മുഖ്യമന്ത്രി.
സാധാരണ ഗതിയില്‍ ഒരു വര്‍ഷമാണ് റാങ്ക്‌ലിസ്റ്റ് കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. ആഗസ്റ്റ് നാലിന് അവസാനിക്കുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകള്‍ക്കും മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞിട്ടുണ്ട്.
നിയമന നിരോധനം ഉണ്ടെങ്കിലേ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നീട്ടാന്‍ കഴിയൂ. സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പ്രമോഷന്‍ നടക്കാത്തത് കണ്ടെത്തി നടപടി സ്വീകരിക്കും. എല്ലാ ഒഴിവുകളും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. നിയമനങ്ങള്‍ പരമാവധി പിഎസ്‌സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയം-മുഖ്യമന്ത്രി വ്യക്തമാക്കി.

