ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി ഇസ്മായില്‍ ഹനിയ

ഗസ: ഫലസ്തീനിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസീന്റെ വലംകൈയായിരുന്ന ഇസ്മായില്‍ ഹനിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയ, ആഭ്യന്തര തിരഞ്ഞെടുപ്പിലാണ് നാല് വര്‍ഷത്തേക്ക് വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്രായേല്‍ ഉപരോധത്താല്‍ ചുറ്റപ്പെട്ട ഗസ മുനമ്പ് ഹമാസ് നിയന്ത്രണത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തുര്‍ക്കിയിലും ഖത്തറിലുമായി കഴിയുന്ന ഇസ്മായില്‍ ഹനിയ, ഗസയിലെ പ്രവര്‍ത്തനങ്ങളെല്ലാം പ്രധാനമായും നിയന്ത്രിക്കുന്നത് പുറത്തുനിന്നാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →