ഇടുക്കി : ആംബര്‍ഗ്രീസ് കേസിലെ മുഖ്യ പ്രതിയെ അറസറ്റ് ചെയ്‌തു. തമിഴ്‌നാട് ഉത്തമപാളയം കരിശപ്പെട്ടി ചിന്നമന്നൂര്‍ സ്വദേശി ശരവണന്‍(45) ആണ് അറസറ്റിലായത്. മൂന്നാര്‍ എസിഎഫിന്റെ നേതൃത്വത്തിലുളള വനപാലക സംഘമാണ് ഇയാളെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. മൂന്നാര്‍ സ്വദേശി മുരുകന് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് നല്‍കിയത് ഇായളായിരുന്നു.
മൂന്നാറിലെ ഒരു സ്വാകാര്യ ഹോട്ടലില്‍നിന്നും കഴിഞ്ഞ ആഴ്‌ച തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കോടികള്‍ വിലമതിക്കുന്ന ആംബര്‍ ഗ്രീസുമായി 5 പേരെ പിടികൂടിയിരുന്നു. ആംബര്‍ ഗ്രീസ് ഹോട്ടലിലെത്തിച്ച് കൈമാറുന്നതിനിടയിലാണ് അറസ്റ്റ്. തമിഴ്‌നാട് ദിണ്ഡുക്കല്‍ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകന്‍ രവികുമാര്‍, തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു,മൂന്നാര്‍ സെവന്‍മലഎസ്റ്റേറ്റ് സ്വദേസിയായ സേതു എന്നിവരായിരുന്നു പിടിയിലായ പ്രതികള്‍. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് മുഖ്യ പ്രതി തമിഴ്‌നാട്ടിലാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മൂന്നാര്‍ എസിഎഫ് സജീവ് കുമാര്‍, ,ദേവികുളം റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ, പെട്ടിമുടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലുളള വനപാലക സംഘം ശരവണനെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.