200 കിലോയോളം റബര്‍ ഷീറ്റുമായി മോഷ്ടാവിനെ അറസ്‌റ്റ്‌ ചെയ്‌തു

തിരുവനന്തപുരം : ഇരുനൂറ്‌ കിലോയോളം വരുന്ന റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. തുമ്പോട്‌ പഴുവടിയിടെ ഓട്ടോഡ്രൈവര്‍ സനോജ്‌ (42) ആണ്‌ പിടിയിലായത്‌.പളളിക്കല്‍ ആനകുന്നം സ്വദേശിയുടെ കടയില്‍ നിന്നും 2021 ജൂലൈ 30 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ മോഷണം നടന്നത്‌. പളളിക്കല്‍ പോലീസില്‍ ലഭിച്ച പരാതിയുടെ അ്‌ടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടുമണിക്കൂറിനുളളില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. പളളിക്കല്‍ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

മോഷണം പോയ റബര്‍ ഷീറ്റുകള്‍ വില്‍പ്പനക്കായി കൊണ്ടുപോകുമ്പോള്‍ ഓട്ടോറിക്ഷ സഹിതം പിടികൂടുകയായിരുന്നു. പകല്‍സമയം ഓട്ടോയില്‍ കറങ്ങി നടന്ന്‌ കടകളും മറ്റും കണ്ടുവയ്‌ക്കകുയും രാത്രിയില്‍ എത്തി മേഷണം നടത്തുകയും ചെയ്യുന്ന പ്രതിയുടെ പേരില്‍ കിളിമാനൂര്‍, അഞ്ചല്‍,പുനലൂര്‍എന്നീ സ്ഥലങ്ങലില്‍ ക്ഷേത്ര മോഷേെണസുകളും റബര്‍ഷീറ്റ്‌ മോഷണ കേസുകളുമുണ്ട്‌. മോഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതിയുടെ ഭാഗത്തുനിന്നും കണ്ടെത്തി.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. പളളിക്കല്‍ സിഐ ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സഹില്‍, ഉദയകുമാര്‍ എഎസ്‌ഐ സജിത്‌,സിപിഒ രഞ്‌ജിത്ത്‌, ഷമീര്‍, പ്രസേനന്‍ എന്നിവലരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →