പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

നേമം : വാക്‌സിന്‍ എടുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമല കാവുങ്ങള്‍ കീഴെപുത്തന്‍വീട്ടില്‍ പദ്‌മാലയന്‍(69) ആണ്‌ മരിച്ചത്‌. 2021 ജൂലൈ 30 വെളളിയാഴ്‌ച കല്ലിയൂര്‍ തെറ്റിവിള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനെടുക്കാനെത്തിയ പദ്‌മാലയന്‍ നെഞ്ചുവേദനയെ തുടര്‍ന്ന്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നാട്ടുകാരും പഞ്ചായത്തംഗവും ചേര്‍ന്ന്‌ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റുഡിയോ ജീവനക്കാരനായ പദ്‌മാലയന്‍ സിപിഐ പെരിങ്ങമല ബ്രാഞ്ച്‌ കമ്മറ്റി അംഗമാണ്‌. വാക്‌സിന്റെ രണ്ടാം ഡോസിനായി രാവിലെ വീട്ടില്‍ നിന്നിറങ്ങിയ പദ്‌മാലയന്‍ ആദ്യം ആധാര്‍ കാര്‍ഡെടുക്കാന്‍ മറന്നതിനെതുടര്‍ന്ന്‌ വീട്ടിലേക്ക മടങ്ങിയശേഷം രണ്ടാമതും എത്തിയപ്പോഴാണ്‌ കഴുഞ്ഞു വീണത്‌. വൈകുന്നേരം അഞ്ചരയോടെയിരുന്നു സംഭവം. ഭാര്യ പരേതയായ ഉഷ. മക്കള്‍ : സുകന്യ, ശരണ്യ, ധന്യ. മരുമക്കള്‍ : സുജിത്‌, അജീഷ്‌, കിരണ്‍, പരിശോധനകള്‍ക്കുശേഷം മൃതദേഹം വീട്ടുവഴപ്പില്‍ സംസ്‌കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →