കുമ്പിളങ്ങിയില്‍ യുവാവിന്റെ മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയില്‍

കൊച്ചി : കുമ്പളങ്ങിചാലില്‍ യുവാവിന്റെ മൃതദേഹം ചെളിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ലാസര്‍ ആന്റണിയുടേതാണെന്ന്‌ സംശയിക്കുന്നു. 201 ജൂലൈ 10നാണ്‌ പഴങ്ങാട്ടുപടിക്കല്‍ ലാസര്‍ ആന്റണിയെ കാണാതാവുന്നത്‌. ലാസറിനെ കാണാതായതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പളളുരുത്തി പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌

വസ്‌ത്രം കണ്ട്‌ ബന്ധുക്കള്‍ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കൊച്ചി കുമ്പളങ്ങി പനമ്പുകാടുളള ഒറ്റപ്പെട്ട പ്രദേശത്താണ്‌ ചെളിയില്‍ പുതഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്‌ . ലാസര്‍ പ്രദേശത്തുളള മറ്റൊരാളുമായി മുമ്പ്‌ സംഘര്‍ഷം ഉണ്ടായിരുന്നതായും ഇതേ തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ ജൂലൈ 8ന്‌ വാക്കേറ്റമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ഇത്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതാവാം എന്നാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →