ദില്ലി: അതിര്‍ത്തി സംഘർഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ പേരില്‍ കേസ് എടുത്തതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാവുന്നു. അതിര്‍ത്തി സംഘർഷത്തില്‍ കോടതി ഇടപെടല്‍ തേടി അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ കോടതി ഇടപെടണമെന്നാണ് അസം സര്‍ക്കാരിന്റെ ആവശ്യം.
Read Also: അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ
Read Also: അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം
Read Also: അതിര്‍ത്തി വെടിവയ്പ്: എംപിയ്ക്കും മിസോറാം ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കി അസം പോലീസ്
കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മക്കും അസമിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ മിസോറാം കേസെടുത്തിരിക്കുന്നത്. അസം പൊലീസിന്‍റെ പ്രവർത്തനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണെന്നും സംഘർഷം പരിഹരിക്കുന്നതിന് മിസോറം പൊലീസുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നും എഫ്ഐആറിലുണ്ട്.