ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ – റുപ്പി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ – റുപ്പി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. 02/08/2021 തിങ്കളാഴ്ച​ പ്രധാനമന്ത്രി നരേന്ദ്രമോദി ഇ – റുപ്പി അവതരിപ്പിക്കും.

ഇലക്​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ്​ സിസ്റ്റം നാഷനൽ പേമെന്‍റ്​സ്​ കോർപ​റേഷനാണ്​ (എൻ.പി.സി.ഐ) വികസിപ്പിച്ചത്​. ദേശീയ സാമ്പത്തിക സേവന വകുപ്പ്​, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ യു.പി.ഐ പ്ലാറ്റ്​ഫോമിൽ ഇത്​ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഡിജിറ്റൽ പേമെന്‍റിന്‍റെ പണ -സമ്പർക്ക രഹിത രൂപമാണ്​ ഇ റുപ്പി. ക്യു ആർ കോഡ്​ അല്ലെങ്കിൽ എസ്​.എം.എസ്​ അധിഷ്​ഠിത ഇ -വൗച്ചർ ഉപഭോക്താക്കളിലേക്ക്​ മൊബൈൽ ​ ഫോൺ വഴിയെത്തും.

ഇ -റുപ്പി പേമേന്‍റെ്​ സേവനത്തിന്‍റെ സഹായത്തോടെ കാർഡ്​, ഡിജിറ്റൽ പേമെന്‍റ്​ ആപ്പ്​, ഇന്‍റർനെറ്റ്​ ബാങ്കിങ്​ ഇല്ലാതെ ഉപഭോക്താവിന്​ വൗച്ചർ വീണ്ടെടുക്കാൻ കഴിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →